മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംമ്പന്ധിച്ച് കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നും സൂചന ലഭിച്ച പൊലിസ് ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകള്‍ തുടങ്ങി. പ്രതികളുടെ ഫോണില്‍ നിന്നും വന്നതും പോയതുമായ കോളുകളുടെ പരിശോധനകള്‍ ഒപ്പം ഇവരുടെ മറ്റു ബന്ധങ്ങളും പൊലിസ് വിശദമായി പരിശോധിച്ചു വരികയാണ്. പ്ലൈവുഡ് കമ്പനി ഉടമകളുടെ സംഘടനാ ഭാരവാഹികളൈ ചുറ്റിപ്പറ്റിയും അന്വേക്ഷണമുണ്ട്. ക്വട്ടേഷന്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പൊലിസ് ഇത്തരം നീക്കതിന് മുതിരുന്നത്. രണ്ടുകൊടിയുടെ ക്വട്ടേഷനാണ് പൊലിസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞത്.
പിടിയിലായവര്‍

ആലപ്പുഴ കാവാലപ്പറമ്പില് സെബിന്, ആലനാട് വടക്കേവെളി കണ്ണന്, തണ്ണീര്‍മുക്കം ചിറയില്‍ വിപിന്‍, തത്തംപള്ളി ചെത്തുകുന്നേല്‍ ജിത്തു, അവലുകുന്ന് വെളിയില്‍ പ്രവീണ്‍, ആര്യാട് കുളങ്ങര ടോം, താന്നിമൂട് ഹേമചന്ദ്ര നിവാസില്‍ വിനു, ആര്യാട് വെളിയില്‍ വിഷ്ണു, അവലുകുന്ന് കണ്ടത്തില്‍ പറമ്പില്‍ വിഷ്ണു, ആര്യാട് വെളിപ്പറമ്പില്‍ ഷാനവാസ്, അവലുകുന്ന് പാട്ടക്കുഴി വീട്ടില്‍ പ്രിന്‍സി ആന്റണി, അവലുകുന്ന് സുരേഷ് നിവാസില്‍ രാഹുല്‍ സുരേഷ്, പയ്യന്നൂര്‍ കണ്ടോത്ത് അഭിലാഷ്, അമ്പലപ്പുഴ കളത്തില്‍ ഹര്‍ഷ കുമാര്‍, അവലുകുന്ന് വടക്കേ കൊച്ചുപറമ്പില്‍ അനൂപ്, കൊമ്പനാട് മാന്നാംകുഴിയില്‍ ലിന്റോ ലിജോ, പുല്ലുവഴി ഒവുണ്ട മാലയില്‍ ജിബിന്‍ ജോസഫ്, അകനാട് കുന്നുമ്മേല്‍ വിഷ്ണു, തലവൂര്‍ വാവക്കല് വീട്ടില്‍ ശേുദാസ്, അങ്കമാലി തളികപറമ്പില്‍ സജിത് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പിടിയിലായവര്‍ ക്രിമിനല്‍ സംഘങ്ങള്‍
ഹഷീഷ് കൈവശം വച്ചതിനും വടകരയില്‍ റിസോര്‍ട്ട് ഉടമയെ വെടിവച്ചതിനും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനും വാഹനം കത്തിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇവരില്‍ പലര്‍ക്കുമെതിരെ കേസുകളുണ്ടെന്നു ഡിവൈഎസ്പി കെ. ബിജുമോന്, സിഐ സി. ജയകുമാര്‍, എസ്ഐ ഇ.എസ്. സാംസണ് എന്നിവര്‍ അറിയിച്ചു.
കൊലയാളി സംഘമെത്തിയത് മാരകായുധങ്ങളുമായി
ആലപ്പുഴ,തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഇരുപത് പേരാണ് ഇന്നലെ പിടിയിലായത്. ഇവരെത്തിയ രണ്ടു വാഹനങ്ങളില്‍ നിന്നായി ഇരുമ്പു പൈപ്പുകള്‍, വടിവാളുകള്‍, ചെയിനുകള്‍ എന്നിവ കണ്ടെത്തിയിരുന്നു.
ലക്ഷ്യമിട്ടത് വധിക്കാന്‍ തന്നെ
മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയത്തിനു സമീപം തമ്പടിച്ചിരുന്ന സംഘത്തെ ബുധനാഴ്ചയാണ് പൊലീസ് പിടികൂടിയത്. തടിവ്യവസായികള്ക്ക് വേണ്ടിയാണ് ഇവര്‍ക്കു ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തിന് പിന്നില്‍ പെരുമ്പാവൂരിലെ തടി മാര്‍ക്കറ്റിലെ പ്ലൈവുഡ് കമ്പനി ഉടമകളും തടി വില്പനക്കാരുടെ അസോസിയേഷനും തമ്മിലുള്ള തര്‍ക്കങ്ങളെന്ന് കണ്ടത്തിയിട്ടുണ്ട്. ഒടുവില്‍ നടന്നത് പായിപ്രയിലെ പുതിയ മാര്‍ക്കറ്റ് തര്‍ക്കമാണ്. അങ്കമാലി, പെരുമ്പാവൂര്‍ മേഖലയിലുള്ളവരാണ്. ഇവരെക്കുറിച്ചു പൊലീസിനു സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
മരവ്യവസായികളൈ കൊലപ്പെടുത്താന്‍ എത്തിയ 20 അംഗ ക്വട്ടേഷന്‍ സംഘം പിടിയിലായി


