എസ്ഐയെ ഭീഷണിപ്പെടുത്തിയെന്നത് കള്ളമാണെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്. താന്‍ എസ് ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല. അപമര്യാദയായി പെരുമാറിയത് എസ്ഐയാണ്. ഫോണ്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കിയ എസ് ഐയ്ക്കെതിരെ പരാതി നല്‍കുമെന്നും സക്കീര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തിലാണ് എസ് ഐയെ വിളിച്ചത്. ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് എസ് ഐയുടെ സ്ഥിരം രീതി. മേലുദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണം അടക്കം റിക്കാര്‍ഡ് ചെയ്തു പ്രചരിപ്പിക്കാറുണ്ടെന്ന് സക്കീര്‍ ഹുസൈന് പറയുന്നു.


