പട്ടാപ്പകല്‍ മോഷണം നടന്ന കോഴിക്കോട് കമ്മത്ത് ലൈനിലുള്ള സ്വര്‍ണക്കടയിലെ സിസിടിവി ക്യാമറയുടെ ഡി.വി.ആര് പോസ്റ്റ് ഓഫീസില്‍ നിന്ന് കണ്ടെടുത്തു. പ്രതികളില്‍ ഒരാളായ സുബീഷ് ജോലി ചെയ്തിരുന്ന ചാലപ്പുറം പോസ്റ്റോഫീസില്‍ നിന്നാണ് ഡി.വി.ആര് പൊലീസ് പിടിച്ചെടുത്തത്.
മേശ വലിപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മോഷണം സി.സി ടിവിയില്‍ പതിയാതിരിക്കാന്‍ ഡി.വി.ആര് അഴിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ കടയിലെ ജീവനക്കാരനായ സര്‍ഫാസ് ഉള്‍പ്പടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.


