തിരുവനന്തപുരം: കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കേന്ദ്രത്തിന്റെ ശത്രുതപരമായ സമീപം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ സമീപനത്തില്‍ പരിതപിച്ച് കൈയും കെട്ടി നോക്കിനില്‍ക്കാനല്ല ശ്രമിക്കുന്നത്. പകരം തകരില്ല കേരളം, തളരില്ല കേരളം, തകര്‍ക്കാനാവില്ല കേളത്തെ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ട് നീങ്ങണം. നവകേരളം സൃഷ്ടക്കാന് കേരളീയരയെല്ലം ഒറ്റ മനസോടെ അണിനിരത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, മറിച്ച് നമ്മുടെ സംസ്ഥാനത്തെ സാധ്യതകളെ ഉപയോഗിച്ച് പൊതുസ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ വിമര്‍ശിക്കുന്ന സാന്പത്തിക വിദഗ്ധര്‍ പോലും കേന്ദ്ര അവഗണ ഉണ്ടെന്ന് സമ്മതിക്കുന്നു. പ്രതിപക്ഷവും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം നിലയില്‍ പ്രതിപക്ഷവും തയാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.


