തലശേരി സംഭവത്തില്‍ കേരള പൊലീസിന് എന്ത് പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നീതിന്യായ നിര്‍വഹണം നടത്തുന്നില്ല. സിപിഐഎം ആണ് പൊലീസിനെ നിയന്ത്രിക്കുന്നത്. നൂറു ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമോ?. ക്രിമിനലുകളെ വളര്‍ത്തുകയാണ്. നിയമ നടപടിയെടുക്കാന്‍ പൊലീസ് വന്നാല്‍ വിരട്ടുന്നു. മുഖ്യമന്ത്രി ഉറങ്ങുകയാണ്. പൊലീസിനെ നിയന്ത്രിക്കാന്‍ ഗവന്മെന്റ് ഇല്ല, എല്ലാം പാര്‍ട്ടിയാണ് നിയന്ത്രിക്കുന്നതെന്ന് വിഡി സതീശന് ആരോപിച്ചു.
ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് സര്‍ക്കാരിനെ സഹായിക്കാനാണ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആണ് ശ്രമം. ഗവര്‍ണര്‍ ഗവണ്മെന്റ് പോരെന്ന് വരുത്തി തീര്‍ക്കുന്നു. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കവും ഇല്ലെന്ന് വി.ഡി സതീശന് പറഞ്ഞു.


