കൊച്ചിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഉദയംപേരൂര്‍ നടക്കാവിലെ ഹോട്ടലില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. നാടക്കാവ് ലളിതം ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഹോട്ടലില്‍ പൊറോട്ട സൂക്ഷിച്ചിരുന്നത് തെര്മോക്കോള്പ്പെട്ടിയിലാണ്. കളര്‍ ചേര്‍ത്ത ഭക്ഷണവും ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു.
തുറന്ന് വച്ചിരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തു നശിപ്പിച്ചു. തുടര്‍ന്ന് ഹോട്ടലിനെതിരെ നടപടിയെടുത്തു. ഹോട്ടല്‍ അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടക്കുകയാണ്. ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകളാണ് പൂട്ടിച്ചത്.