മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്.ഡി.പി.ഐ പ്രവര്ത്തകന് കത്തിവീശി. മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവര്ത്തകന് ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചത്.
യുവാവ് കത്തിയെടുക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങള്‍ പുറത്ത്. പ്രിയദര്‍ശിനി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ മേല്‍മുറി അങ്ങാടിയില്‍ വെച്ച് വാക്ക് തര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞത്.


