കൊച്ചി: സുപ്രീം കോടതി ഉത്തരവു പ്രകാരം പൊളിച്ചു നീക്കിയ മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളുടെ കോണ്‍ക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്ന രീതിയില്‍ അതൃപ്തി അറിയിച്ച് സംസ്ഥാന ഹരിത ട്രൈബ്യുണല്‍. കരാറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഹരിത ട്രൈബ്യുണല്‍ നിരീക്ഷണ സമിതി വിലയിരുത്തി. നേരത്തേ നിശ്ചയിച്ചതുപോലെ 45 ദിവസത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു.