തൃശൂര്‍: കൊണ്ടാഴി പാറമേല്‍പ്പടിയില്‍ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. എസ്ബിഐയുടെ എടിഎമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്.
മോഷ്ടാക്കള്‍ വന്നതെന്ന് സംശയിക്കുന്ന കാര്‍ സമീപത്തുനിന്ന് കണ്ടെത്തി. കാര്‍ ചെളിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തയില്ല. പോലീസ് അന്വേഷണം തുടങ്ങി.


