തൃശൂർ മേയർ എം.കെ.വര്‍ഗീസിനെതിരെ പരാതി. മുഖ്യമന്ത്രിക്ക് ആണ് പരാതി നൽകിയത്. പൊതുപ്രവർത്തകനായ മണികണ്ഠനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിർബന്ധപൂർവ്വം സല്യൂട്ട് ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ മേയർക്കെതിരെ പരാതി നൽകിയത്.
നിർബന്ധപൂർവ്വം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നും പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്നും പൊതു പ്രവർത്തകനായ മണികണ്ഠൻ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നും സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെടണം എന്നും കാണിച്ച് തൃശൂർ മേയര്‍ എം.കെ. വർഗീസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു ഇതാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമായത്.


