തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം പ്രതിയാകുന്നത് എങ്ങനെയെന്ന് എ.പത്മകുമാർ കോടതിയിൽ. സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താൻ മാറ്റി. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണ് തിരുത്തിയത്. കൊല്ലം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് പത്മകുമാറിന്റെ വാദങ്ങൾ.
എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് പത്മകുമാർ ജാമ്യഹർജിയിൽ പറയുന്നു. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്ന് തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നതിനാലാണിത്. തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാമെന്നും പത്മകുമാർ ഹർജിയിൽ പറയുന്നു. ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദം.

