തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സജീവ് കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. കേസെടുത്തത് മുതല്‍ സജീവ് കുമാര്‍ ഒളിവിലാണ്.
പേരൂര്‍ക്കട എസ്എപി ക്വാര്‍ട്ടേഴ്സ് റസിഡന്‍സ് അസോസിയേഷന് ഭാരവാഹി കൂടിയാണ് സജീവ് കുമാര്‍. അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് എസ്ഐയുടെ വീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സ്കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ സജീവ് കുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.