തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് സർക്കാർ. പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരമാണെന്നും ശുദ്ധ വെട്ടിപ്പാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കേരളം പുതുയുഗപ്പിറവിയിൽ ആണെന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ പട്ടിണി കൊണ്ട് മരിച്ചു. ആ സ്ത്രീ അതിദരിദ്രരുടെ കൂട്ടത്തില്‍ ഉള്‍പ്പെടില്ലേയെന്നും സതീശന് ചോദിച്ചു. അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍. കേരളപ്പിറവി ദിനത്തില്‍ അപകടകരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.


