ശബരിമല പ്രശ്നത്തിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം ഐജിയെ തെരുവിൽ തെറി വിളിച്ച് പോലിസിന്റെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ് . കൊച്ചിയില്‍ എസ്പി ഓഫീസിന് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ബി ഗോപാലകൃഷ്ണന് ഐജി മനോജ് എബ്രഹാമിനെ തെറി വിളിച്ചത്. ബി ഗോലാപകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്: ” മനോജ് എബ്രഹാം എന്ന പോലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാല്‍ അന്തസ്സില്ലാത്ത പോലീസ് നായ ആണ് മനോജ് എബ്രഹാം. ഞങ്ങള്‍ വെറുതേ വിടില്ല. തോളില്‍ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷന് കിട്ടണം എങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും.തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ..ഞങ്ങൾ മനോജ് എബ്രഹാമിന് എതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
നിങ്ങള്‍ 25000 പോലീസുകാരെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അന്‍പതിനായും വിശ്വാസികള്‍ ശബരിമലയില്‍ എത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ എന്നാണ് ബി ഗോപാലകൃഷ്ണന് കൊച്ചിയില്‍ വെല്ലുവിളി നടത്തിയത്.”ഐജിയെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി വക്താവായ ഗോപാലകൃഷ്ണന് എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപിയുടെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


