എറണാകുളം ജില്ലയല് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില് ജില്ലയില് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. ജില്ലയില് കൊവിഡ് വ്യാപനം നിയന്ത്രിക്കാന് ഫ്ളയിംഗ് സ്ക്വാഡുകള് രൂപീകരിക്കും. ജില്ലയിലേര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഫ്ളയിംഗ് സ്ക്വാഡുകളാണ് നിരീക്ഷിക്കുന്നത്. ഇതിന് പുറമെ വിവാഹം, മരണാനന്തര ചടങ്ങുകള് എന്നിവയില് പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി.
വിവാഹങ്ങള്ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്ക്ക് 20 പേര്ക്കും മാത്രമാണ് അനുമതി. കച്ചവട സ്ഥാപനങ്ങളില് ഒരേ സമയം അനുവദിക്കാവുന്ന ആളുകളുടെ എണ്ണം പ്രദര്ശിപ്പിക്കണമെന്നും മാര്ഗനിര്ദേശത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ആദ്യമായി എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകള് ആയിരം കടന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങള്. ഇന്നലെ 1056 പേര്ക്കാണ് ജില്ലയില് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില് 896 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗബാധയേറ്റത്.


