കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറബിക്കടലിനും മാലിദ്വീപിനും സമീപത്ത് 6ാം തിയ്യതിയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആറു മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.നിലവില്‍ കടലില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെട്ടിരിക്കുന്നവരോട് 5ാം തിയതിക്ക് മുന്‍പായി തീരത്തെത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കുവാന് ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ജില്ലാ ദുരന്ത നിവാരണ കേന്ദ്രം എന്നിവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കടല്‍ ആംബുലന്‍സുകളും രക്ഷാബോട്ടുകളും തയ്യാറാക്കി നിര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുലാവര്‍ഷം എത്തുവാന്‍ വൈകുമെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം 480 മില്ലീ മീറ്റര്‍ മഴയാണ് തുലാവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്


