കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. സംഭവത്തില്‍ 100 സാക്ഷികളുണ്ട്. വിചാരണ വേഗത്തില്‍ ആക്കാന്‍ അപേക്ഷ നല്‍കും.
ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സംഗത്തിന് ശേഷം കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം പത്തിലേറെ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 800 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിട്ടുള്ളത്.
പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ എസ്പി വിവേക് കുമാറും ഇന്‍സ്പെക്ടര്‍ എം.എം.മഞ്ജുദാസും ഓരോ ഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്തിയാണ് കുറ്റപത്രം തയാറാക്കിയത്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ നാള് വഴികളിങ്ങനെ
2023 ജൂലൈ 28
ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പോലീസില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പോലീസിനു മൊഴി നല്കി.
2023 ജൂലൈ 29
18 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആലുവ മാര്‍ക്കെറ്റിനു സമീപത്തെ മാനില്യങ്ങള്ക്കിടയില് നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
2023 ജൂലൈ 30
പ്രതി അസ്ഫാക്കിനെതിരെ ഒന്‍പത് വകുപ്പുകള്‍ ചുമത്തി. ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.,


