എറണാകുളം : ദേശീയ ആരോഗ്യ ദൗത്യം(ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് , ഡയറ്റീഷ്യന്, ഓഡിയോളജിസ്റ്റ്, റേഡിയോഗ്രാഫര്‍ , ടി.ബി. ഹെല്‍ത്ത് വിസിറ്റര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍, കൗണ്‍സിലര്‍, സിവില്‍ എഞ്ചിനീയര്‍, ആയുര്‍വേദ നഴ്സ്, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ www.arogyakeralam.gov.in/opportunities/ അപേക്ഷ സമര്‍പ്പിക്കണം എന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.അവസാന തീയതി 2021 സെപ്റ്റംബര്‍ 6 വൈകിട്ട് 5 മണി. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ മാത്രം സമര്‍പ്പിക്കുക. ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ /തപാല്‍ മുഖാന്തിരമോ സ്വീകരിക്കുന്നതല്ല. വിശദമായ വിജ്ഞാപനത്തിനും മറ്റ് വിവരങ്ങള്‍ക്കും www.arogyakeralam.gov.in/opportunities/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 0484-2354737 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.