കൊച്ചി: മാള്‍ട്ടയില്‍ നേഴ്സായ പല്ലാരിമംഗലം സ്വദേശിനി ബിന്‍സിയയെ (36) മരിച്ച നിലയില്‍ കണ്ടെത്തി. പല്ലാരിമംഗലം പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്സിയയെയാണ് താമസ സ്ഥലത്തെ റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസ്സായിരുന്നു.
ഒരു വര്‍ഷമായി മാള്‍ട്ടയിലെ മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ നഴ്സായി ജോലി നോക്കുകയാണ് ബിന്‍സി. താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ ബിന്‍സിയയെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബിന്‍സിയയുടെ ഭൗതിക ദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഹന, ഹിസ. ഖബറടക്കം പിന്നീട്. സോഷ്യല്‍മീഡിയ വഴി മാള്‍ട്ടയിലെ മലയാളികള്‍ക്കിടയിലെ സുപരിചിത മുഖമായിരുന്നു ബിന്‍സിയ