ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ബുധനാഴ്ച്ച വരെ നിര്‍ത്തിവെച്ചേക്കും. രാത്രി 12 മണിക്ക് ശേഷം പുതിയ സര്‍വീസുകള്‍ വേണ്ടെന്നും ധാരണയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. അതേസമയം നിലവിൽ ഓടുന്ന ട്രെയിനുകൾ സർവീസ് പൂർത്തിയാക്കും. നാനൂറോളം മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്.

