ചാനലുകളിലും മാധ്യമങ്ങളിലും വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കര്‍മപദ്ധതി തയാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ പരിഗണിക്കാന്‍ നിലവില്‍ സംവിധാനമില്ലെങ്കില്‍ പുതിയത് രൂപീകരിക്കണം.
കര്‍മപദ്ധതി സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണം. ടി.വിയില്‍ കാണിക്കുന്ന കാര്യങ്ങള്‍ രാജ്യത്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു.
നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവും, കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വര്‍ഗീയവത്ക്കരണത്തിന് ശ്രമിച്ചുവെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് പരാമര്‍ശം. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉത്തരവിട്ടു.


