കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്ഡിഗ്രി, പിജി കോഴ്സുകളുടെ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കൊവിഡ് സാഹചര്യമായതിനാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ സംസ്ഥാനങ്ങളില്‍ പഠിക്കാനാകാത്തതിനാലാണ് ഇത്തരം ക്രമീകരണം നടപ്പാക്കിയത്. 2020-21 അക്കാദമിക് വര്ഷത്തേക്കുമാത്രമായിട്ടാണ് സീറ്റ് വര്‍ധന.
നിലവില്‍ 50- 60 സീറ്റുകളുള്ള ബിരുദ കോഴ്സുകള്‍ക്ക് പരമാവധി 70 സീറ്റ് വരെയാകാമെന്നും ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ സയന്‍സ് വിഷയങ്ങളില്‍ പരമാവധി 25 സീറ്റും ആര്‍ട്സ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 സീറ്റും വരെയാക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനുള്ള അദികാരം കോളെജുകള്‍ക്ക് ആണെന്നും സര്‍ക്കാരിന് ഇത് മൂലം അധിക സാമ്പത്തികബാധ്യത വരുത്താന്‍ പാടില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യവും അക്കാദമിക് ശേഷിയും സര്‍വകലാശാലകള്‍ പരിശോധിച്ച് ഉറപ്പാക്കണം. നിലവില്‍ കൂടുതല്‍ സീറ്റുണ്ടെങ്കില്‍ അവ നിലനില്ക്കും. വര്‍ധിപ്പിക്കുന്ന സീറ്റുകള്‍ പുതിയ അക്കാദമിക് വര്‍ഷത്തെ അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കോവിഡ്കാലത്ത് അര്‍ഹതയുള്ള ഒരു വിദ്യാര്‍ഥിക്കും ഉന്നത വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ. ടി ജലീല്‍ വ്യക്തമാക്കി.