ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്ക് ഇന്ത്യയിലാകെ വര്‍ധിച്ചുവരികയാണ്.പ്രായഭേദമന്യേ ഹൃദയാഘാതം ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്.എന്നാല്‍ പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുകയും ശരിയായ വൈദ്യസഹായം കിട്ടാതിരിക്കുകയും ചെയ്യുന്നതാണ് മരണങ്ങള്‍ക്ക് കാരണം.
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളിലൊന്ന്.എന്നാല്‍ പലരും നെഞ്ച് വേദന വരുന്നത് ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കാറുണ്ട്.വലിയ രീതിയില്‍ അസ്വസ്ഥതകളുണ്ടാക്കുമെങ്കിലും ഗ്യാസ് ട്രബിള്‍ അത്ര അപകടകാരിയല്ല. എന്നാല്‍ ഹൃദയാഘാതമാണെങ്കില്‍ അതിന് കൃത്യമായ വൈദ്യ സഹായം കിട്ടേണ്ടത് അത്യാവശ്യമാണ്.അല്ലെങ്കില്‍ അത് ജീവന് വരെ അപഹരിച്ചേക്കും. നെഞ്ചുവേദനിക്കുന്നത് ഗ്യാസ് ട്രബിളാണോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം…


