മുളപ്പിച്ച പയർവർഗങ്ങളോ അതോ വേവിച്ച കടലയോ? ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്?
വണ്ണം കുറയ്ക്കാൻ മിക്കവരും ഡയറ്റിൽ ഉൾപ്പെടുത്തുന്ന രണ്ട് ഭക്ഷണങ്ങളാണ് മുളപ്പിച്ച പയർവർഗങ്ങളും വേവിച്ച കടലയും. എന്നാൽ ഇതിൽ ഏറ്റവും നല്ലത്? മുളപ്പിച്ച പയറ് വർഗങ്ങളിൽ കലോറി കുറവാണെങ്കിലും നാരുകൾ, വിറ്റാമിനുകൾ, എൻസൈമുകൾ എന്നിവ കൂടുതലാണ്.
മുളയ്ക്കുന്നത് ചേരുവകളുടെ പോഷകമൂല്യം വർദ്ധിപ്പിക്കുകയും മികച്ച ദഹനം നൽകുകയും ചെയ്യുന്നു. കൂടാതെ, ഇത് ആന്റിഓക്സിഡന്റുകൾ നൽകുകയും ക്ലോറോഫില്ലിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ദില്ലിയിലെ പോഷകാഹാര വിദഗ്ധയായ ഷീല സെഹ്രാവത്ത് പറയുന്നു.
മുളപ്പിച്ച പയർവർഗങ്ങിൽ കലോറി കുറവായത് കൊണ്ട് തന്നെ അമിത വിശപ്പ് തടയുകയും പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നാനും സഹായിക്കും. ഇത് സ്വാഭാവികമായും മൊത്തത്തിലുള്ള ഭക്ഷണ ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ, മുളപ്പിച്ച ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.


