രാജ്യത്ത് ഇറക്കുമതി ചെയ്ത റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിൻ്റെ ട്രയൽ പൊതുജനങ്ങൾക്കായി ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ഇപ്പോൾ ട്രയൽ ആരംഭിച്ചിരിക്കുന്നത്. സ്പുട്നിക് വാക്സിന് സ്വകാര്യ ആശുപത്രികളിൽ 1145 രൂപയാണ് ഈടാക്കുക. രാജ്യത്ത് നിലവിൽ 30 ലക്ഷം സ്പുട്നിക് ഡോസുകളാണ് ഉള്ളത്. 94.3 ശതമാനം ഫലപ്രദമാണെന്നാണ് വാക്സിൻ എന്നാണ് കമ്പനിയുടെ അവകാശവാദം.
റഷ്യൻ വാക്സിനായ സ്പുട്നിക്കിന് ഏപ്രിലിലാണ് അനുമതി ലഭിച്ചത്. വിദഗ്ധ സമിതിയാണ് അനുമതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനാണ് ഇപ്പോൾ സ്പുട്നിക്കിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിൻ എന്നീ വാക്സിനുകൾക്കാന് ആദ്യം ഇന്ത്യയിൽ അനുമതി ലഭിച്ചത്.


