പരിയാരം മെഡിക്കല്‍ കോളേജില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 44 പേര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ഹൗസ് സര്ജന്, മൂന്ന് സ്റ്റാഫ് നേഴ്സുമാര്‍, രണ്ട് ഡയാലിസിസ് ടെക്നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 150 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. വിവിധ രോഗങ്ങള്‍ക്കായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

