തൊടുപുഴ: തൊടുപുഴ അല്‍ അസ്ഹര്‍ നഴ്സിങ് കോളേജിന് അനുമതി ലഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേരള നഴ്സിങ് കൗണ്‍സിലിന്റേയും ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെയും അനുമതിയോടു കൂടി അല്‍-അസ്ഹര്‍ നഴ്സിങ് കോളേജ് ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്മാന് കെ..എം. മൂസ പറഞ്ഞു. അല്‍-അസ്ഹര്‍ ക്യാമ്പസ്സില്‍ 50 സീറ്റുകളോടു കൂടി അദ്ധ്യായനം ആരംഭിക്കുന്ന ബി.എസ്.സി. നഴ്സിങ് കോളേജ് അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ 13-ാം മത്തെ സ്ഥാപനമാണ്.
2014-ല്‍ തുടക്കം കുറിച്ച അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ 4 പി.ജി. കോഴ്സുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്, പല്‍മനോളജി തുടങ്ങി ഏറെ പ്രാധാന്യമുളള കോഴ്സുകളാണ് തുടങ്ങിയിട്ടുളളത്.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി കേരളത്തിലെ ഏറ്റവും മികവുറ്റ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍-അസ്ഹര്‍ ക്യാമ്പസ്സില്‍ തന്നെ തുടങ്ങുന്ന നഴ്സിങ് കോളേജില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ പഠനവും പ്രാക്ടിക്കലും നവ്യാനുഭവമായിരിക്കും.


