തൊടുപുഴ: അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്ട്യൂഷന്സിന്റെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഹെല്‍ത്ത് കാര്‍ഡിന്റെ ഉത്ഘാടന കര്‍മ്മവും അല്‍ അസ്ഹര്‍ ഫെസ്റ്റിവലിന്റെ ബ്രോഷര്‍ റിലീസും രാജ്യസഭ മെമ്പര്‍ അഡ്വ ഹാരിസ് ബീരാന് നിര്‍വ്വഹിച്ചു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്മാന് കെ എം മൂസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ അഡ്വ കെ എം മിജാസ്, ഡയറക്ടര്‍ ഡോ റിജാസ് കെ എം, മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ ബീരാന്. അല്‍ അസ്ഹര്‍ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ അഡ്വ താജുദ്ദീന് എസ് എസ്.ഹോസ്പിറ്റല്‍ സി ഒ ഒ ശ്രീ സുധീര്‍ ഭാസുരി എന്നിവര്‍ സംസാരിച്ചു. ശേഷം അല്‍ അസ്ഹര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട അവാര്‍ഡ് ദാനവും നടന്നു .