ചായ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല.നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായ ചായ തയ്യാറാക്കുന്നതിലെ ചെറിയ തെറ്റുകള്‍ പോലും പലപ്പോഴും ആരോഗ്യത്തെയും ബാധിക്കും. കേള്‍ക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും കാര്യം സത്യമാണ്. നല്ലൊരു ചായ ഉണ്ടാക്കുന്നതിന് ചായപ്പൊടിയും പഞ്ചാസാരയും എത്രത്തോളം പ്രധാനമാണോ അത്രയും പ്രധാനമാണ് ചായ അരിക്കാനുപയോഗിക്കുന്ന സ്ട്രൈനറും.
ചിലര്‍ ചായ അരിക്കാനായി പ്ലാസ്റ്റിക്ക് സ്ട്രൈനറുകളായിരിക്കും ഉപയോഗിക്കുന്നത്, ചിലരാകട്ടെ സ്റ്റീല്‍ സ്ട്രൈനറുകളായിരിക്കും ഉപയോഗിക്കുന്നത്.പ്ലാസ്റ്റിക് സ്ട്രൈനറുകള്ക്ക് വിലകുറവായതുകൊണ്ട് കൂടുതല്‍ പേരും അതായിരിക്കും വാങ്ങുന്നതത്. എന്നാല്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്നത് സ്റ്റീല്‍ സ്ട്രൈനറായിരിക്കും. ആരോഗ്യത്തിന് ഏത് സ്ട്രൈനറാണ് നല്ലത്..ഇവയുടെ രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോകാകാം…


