മുവാറ്റുപുഴ: കോവിഡ് പ്രിതിസന്ധിയില്‍ ‘മുവാറ്റുപുഴ മോഡല്‍’ കേരളമാകെ അലയടിക്കുകയാണ്. ആയിരക്കണക്കിനു യുവാക്കളെ അണിനിരത്തി ഡോ. മാത്യു കുഴല്നാടന് എംഎല്‍എുടെ നേതൃത്വത്തില്‍ കോവിഡ് ബ്രിഗേഡ് സെല്‍ പ്രവര്ത്തനമരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. കോവിഡ് സെല്ലിലൂടെ സഹായങ്ങള്‍ ലഭിച്ചവര്‍ ആയിരക്കണക്കിനായി.

WAR-ROOM
ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ മുന്നോട്ടുവെച്ച ആശയം ഇന്ന് കേരളമാകെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മുവാറ്റുപുഴ നിവാസികള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍ കൂടി ആണ്. മാത്യവിന്റെ ആശയം ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കുന്നത് മുവാറ്റുപുഴയുടെ ജനകീയ മുഖമായ കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണിയാണ്.
ചെറിയ കാലയളവിനുള്ളില്‍ ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്ന ജോയ്സിനെ നേതൃത്വം ഏല്പിക്കപ്പെടുമ്പോള് തന്നെ പദ്ധതി പൂര്‍ണതയിലെത്തുമെന്ന് മാത്യുവടക്കം എല്ലാവരും ഉറപ്പിച്ചിരുന്നു. ആയിരത്തിലേറെ യുവതി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കാന് യുവജനങ്ങളുടെ മനസറിയുന്ന ഒരു നേതാവിന്റെ ആവശ്യകത മനസിലാക്കിയ എം.എല്‍.എ സുരക്ഷിതമായ കരങ്ങളില്‍ ആണ് തന്റെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏല്‍പ്പിച്ചത്. എംഎല്‍എ ഏല്പിച്ച ആശയം വലിയ വിജയമാക്കാന്‍ ജോയ്സിനും ഓരോ വിഭാഗങ്ങളുടെ ചുമതലക്കാര്‍ക്കും അവരുടെ ടീമിനും കഴിഞ്ഞു. വൈദ്യ സഹായവിഭാഗത്തിന് നേതൃത്വം കൊടുത്ത് യുവ കൗണ്‍സിലറും നഗരസഭ വിദ്യാഭ്യാസ ഉപസമിതി ചെയര്‍മാനുമായ ജോസ് കുര്യാക്കോസും വാര്‍റൂമില്‍ സജീവമാണ്.
കുറഞ്ഞ സമയ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് കമ്മ്യൂണിക്കേഷന്‍, ഐ.റ്റി, ഫീല്‍ഡ് സപ്പോര്‍ട്ട്, മെഡിക്കല്‍ അസിസ്റ്റന്‍സ്, കൗണ്‍സിലിംഗ്, ഭക്ഷണം വിതരണം തുടങ്ങി നിരവധി മേഖലകളെ ഒരു കുടക്കീഴില് അണിനിരത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ കുറച്ചു ആളുകളെ മാത്രം വാര് റൂമില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നിയമിച്ചു. പ്രവര്‍ത്തങ്ങള്‍ തികഞ്ഞ പ്രഫഷണലിസത്തോടെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ജോയ്സ് ഏവരുടെയും കൈയടി നേടി.
ഉത്തരവാദിത്വങ്ങള്‍ക്ക് ശക്തി പകരാന്‍ നിങ്ങളുടെ പിന്നില്‍ യുവതി യുവാക്കളുടെ ഒരു നിര തന്നെയുണ്ട്. സധൈര്യം നിങ്ങളുടെ യാത്ര തുടരുക. ജോയ്സിന് പ്രശംസയും ആശംസകളുമായി സോഷ്യല്‍ മീഡിയകളില്‍ യുവതീ യുവാക്കള്‍ കുറിച്ചു.
കോവിഡ് പ്രതിരോധം: കേരളത്തിന് മാതൃകയായി മൂവാറ്റുപുഴക്ക് കരുതലായി, പ്രൊഫഷണല്‍സും യുവാക്കളും അടങ്ങുന്ന 1000 ല്‍ അധികം പേരുടെ സന്നദ്ധ സേനയുമായി മാത്യു കുഴല്നാടന്



