വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള. ചില സമയങ്ങളിൽ എത്ര വൃത്തിയാക്കിയാലും അടുക്കളയിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു. അടുക്കളയിലെ ദുർഗന്ധം അകറ്റാൻ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ മതി.
1.മാലിന്യങ്ങൾ
അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് ദുർഗന്ധം തങ്ങി നിൽക്കാൻ കാരണമാകുന്നു. അടുക്കളയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഇടയ്ക്കിടെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.
2. വൃത്തിയില്ലാത്ത സിങ്ക്
പാത്രങ്ങൾ കഴുകുന്നതുകൊണ്ട് തന്നെ സിങ്കിൽ എപ്പോഴും ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അണുക്കളും ഉണ്ടാവുന്നു. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും സിങ്ക് കഴുകാനും തുടച്ചിടാനും ശ്രദ്ധിക്കണം. ഇത് ദുർഗന്ധം ഉണ്ടാവുന്നതിനെ തടയുന്നു. 3. വെള്ള ചോർച്ച
അടുക്കളയിൽ വെള്ള ചോർച്ച ഉണ്ടെങ്കിലും ദുർഗന്ധം വരാൻ സാധ്യതയുണ്ട്. ഈർപ്പം ഉണ്ടാവുന്ന സ്ഥലങ്ങളിൽ അണുക്കൾ വളരുന്നു. കൂടാതെ പൊടിപടലങ്ങളും ഇവിടെ അടിഞ്ഞുകൂടും. ഇത് ദുർഗന്ധമായി മാറുന്നു.
4. ശ്രദ്ധിക്കാംഅടുക്കള എന്നും തുടച്ച് വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പഴയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. മാലിന്യങ്ങൾ ഉണ്ടാകുമ്പോൾ ഈച്ചകളുടേയും പലതരം പ്രാണികളുടെയും ശല്യം കൂടുന്നു. വൃത്തിയുള്ള അടുക്കളയിൽ ദുർഗന്ധം ഉണ്ടാവുകയില്ല.


