സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധയേറ്റ് കേരളത്തില്‍ ഇതുവരെ മരിച്ചത് 48 പേരായി. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48) കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഇവരുടെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. മകളടക്കം 7 ബന്ധുക്കള്‍ രോഗബാധിതരാണ്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ഇന്നലെ രാവിലെ ഇവര്‍ വീട്ടില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

