ന്യൂഡല്‍ഹി: കോവിഡ് 19 വാക്സിൻ ആയ കൊവിഷീല്‍ഡ് വാക്സിൻ്റെ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഉടന്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇടവേളകളുടെ ദൈര്‍ഘ്യം സംബന്ധിച്ച് വിവിധ തരത്തിലുള്ള ആശങ്ക ഉയരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ മാറ്റം വേണ്ടെന്ന കേന്ദ്രത്തിൻ്റെ തീരുമാനം.
അതേസമയം,ഉടനെ ഇടവേളകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകില്ലെന്നും ഭാവിയില്‍ അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്നും നീതി ആയോഗ് അംഗം വി കെ പോള്‍ സൂചിപ്പിച്ചു. ഇന്ത്യയില്‍, രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല് മുതല്‍ ആറ് ആഴ്ച വരെയായിരുന്നു, പിന്നീട് ആറ് മുതല്‍ എട്ട് ആഴ്ചവരെയാക്കി വര്‍ദ്ധിപ്പിച്ചു,12-16 ആഴ്ചയാണ് ഇപ്പോഴത്തെ ഇടവേള.
നിലവിൽ ഒരു ദിവസം 1.25 കോടി വാക്സിന് ഡോസുകള്‍ നല്‍കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അടുത്ത മാസം 20-22 കോടി ഡോസുകള്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ പറഞ്ഞു. “സമ്പത്ത് വ്യവസ്ഥ തുറക്കുന്നതിനും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനും ദ്രുത വാക്സിനേഷന് എന്നത് പരമപ്രധാനമാണ്. പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്സിനേഷന് നല്‍കുകയാണ് ലക്ഷ്യം” കൊവിഡ് പാനല്‍ ചെയര്മാന് ഡോ. എന്‍.കെ. അറോറ പറഞ്ഞു.
വാക്സിന് ഡോസുകളിലെ ഇടവേള ഇപ്പോള്‍ മാറ്റേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം ഓരോ ഡോസില്‍ നിന്നും പരമാവധി പ്രയോജനം നമ്മുടെ ജനങ്ങള്‍ക്ക് ലഭിക്കണം എന്നതാണ് അടിസ്ഥാന തത്വം. നിലവിലെ ഡോസുകള്‍ പ്രയോജനകരമാണെന്ന് തെളിയിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു.