തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത് എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം ബാധിച്ചവർ. ഇതോടെ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ നിർദേശിച്ചു.
ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനിക്കും എന്ന് കോളേജ് അറിയിച്ചു.
മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തിയതും രോഗവ്യാപനം കണ്ടെത്തിയതും.


