അയല്പക്കത്തെ വീടുകളിൽ നിന്ന് ആരംഭിച്ച ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ ക്യാന്സറിന് കരുത്തും കൂട്ടും ആവുകയാണ് ഇവിടെ കോട്ടയത്തു . ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥ. സോണിയ ബെന്നി, മിനി ജിജോ, രാധിക റെജി എന്നിവരാണ് ആ ഉറ്റ കൂട്ടുകാർ . മൂവർക്കും വയസ്സ് 44 ആണ് അതായത് അവരുടെ സൗഹൃദത്തിന്റെ അത്രേം തന്നെ വയസ്സ് ആണ് അവർക്കും.
കല്യാണം കഴിഞ്ഞു മൂന്നുപേരും മൂന്ന് ഇടങ്ങളിൽ ആയെങ്കിലും ഫോൺ വിളികളിലൂടെയും ഇടക്കുള്ള കൂടി കാഴ്ചകളിലൂടെയും ഇവരുടെ സൗഹൃദം തുടർന്ന് പോന്നു.അങ്ങനെ വർഷങ്ങൾ കടന്ന് പോകുന്നതിനിടെ 2022 സോണിയക്ക് കാൻസർ പിടിപെട്ടു.സോണിയക്ക് കരുതലും കൂട്ടും ആയി കൂട്ടുകാർ എന്നും കൂടെ ഉണ്ടായിരുന്നു.സോണിയയുടെ രോഗം മാറി വരുന്നതിനിടെ രാധികക്ക് കാൻസർ ബാധിച്ചു. രാധികക്ക് തണലായി സോണിയയും മിനിയും കൂടെ നിന്നു.പയ്യേ രാധികയുടെ രോഗം മാറുന്നതിനിടെ ആണ് മിനിക്കും കാൻസർ പിടിപെടുന്നത്. മിനി ഇപ്പോൾ രോഗമുക്തി നേടികൊണ്ട് ഇരിക്കുകയാണ്.കൂട്ടായി കൂട്ടുകാരും കൂടെ ഉണ്ട്.
മൂവരും പറയുന്നത് ഇങ്ങനെ ആണ് സന്തോഷം മാത്രം അല്ല നോവും പങ്കിടാൻ ഉള്ളതാണ് സൗഹൃദം.രോഗബാധിതർ ആയേപ്പിന്നെ ജോലിക്ക് ഒന്നും പോകാൻ കഴിയാത്തതിനാൽ പുതിയ സാമ്പത്തിക ഉറവിടം തേടാൻ തയ്യാറെടുക്കുകയാണ് ഇവർ.മൂവരും ചേർന്ന് പുതിയ തയ്യൽ കട ആരംഭിക്കാൻ പോകുകയാണ്. സോണിയ ചങ്ങനാശേരി വട്ടപ്പള്ളിയിലാണ് താമസം. ഭർത്താവ് ബെന്നി ഓട്ടോ ഡ്രൈവറാണ്. ഇവർക്ക് മൂന്ന് കുട്ടികൾ. മിനി പായിപ്പാട് കൊച്ചുപള്ളിയിലാണു താമസം. ഭർത്താവ് ജിജോ ചങ്ങനാശേരിയിൽ കട നടത്തുന്നു. ഇവർക്ക് ഒരു മകനുണ്ട്. രാധിക ആലപ്പുഴ മുട്ടാറിലാണ് താമസം. ഭർത്താവ് റെജി. കൂലിപ്പണിക്കാരനാണ്. ഇവർക്ക് രണ്ട് മക്കൾ.