ചൂടും ഈർപ്പവും കൂടുമ്പോഴേക്കും കൊതുകുകൾ വരാൻ തുടങ്ങും. ഒട്ടുമിക്ക വീടുകളിലും ഈ പ്രശ്നമുണ്ട്. കൊതുകുകളെ തുരത്താൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം അവ വീടിനുള്ളിൽ കയറുന്നത് തടയുക എന്നതാണ്. എന്നാൽ നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും ജനാലയും വാതിലുമൊക്കെ തുറക്കുമ്പോൾ കൊതുകുകൾ അകത്തേക്ക് കയറും. കൊതുക് കടിയേറ്റാൽ ഡെങ്കു, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ തന്നെ കൊതുക് വരുന്നത് തടയേണ്ടത് അത്യാവശ്യമായ കാര്യമാണ്. കൊതുകിനെ തുരത്താൻ ഇതാ 6 പൊടിക്കൈകൾ.
നെറ്റ് അടിക്കാം
കാറ്റും വെളിച്ചവും ലഭിക്കാൻ വേണ്ടി ജനാലയും വാതിലുമെല്ലാം തുറന്നിടുന്ന ശീലം എല്ലാവർക്കും ഉണ്ട്. എന്നാൽ തുറന്നിടുമ്പോൾ കാറ്റും വെളിച്ചവും മാത്രമല്ല കൊതുകുകളും കയറിവരാറുണ്ട്. വാതിലുകളിലും ജനാലയിലും നെറ്റടിച്ചാൽ ഇത് ഒഴിവാക്കാൻ സാധിക്കും.