കേരളത്തില്‍ വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന കോഴിക്കോട് പൊക്കുന്ന് സ്വദേശിയായ ബിച്ചു, മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടിയാപ്പു എന്നിവരാണ് മരിച്ചത്. ബിച്ചുവിന് 69 വയസ്സുണ്ട്. അമിത രക്ത സമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടിയിരുന്നു. മലപ്പുറം സ്വദേശി കുട്ടിയാപ്പു ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളാണ്. 72 വയസ്സുണ്ട്. ഇതോടെ ഇന്ന് മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് നാല് കൊവിഡ് മരണങ്ങളാണ്.

