കേരളത്തില്‍ ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാരക്കാമല സ്വദേശി സ്വദേശി മൊയ്തു (59) എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയപ്പോഴാണ് മൊയ്തുവിന് രോഗം ബാധിച്ചത്. കിഡ്നി, കരള്‍ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു മൊയ്തു. എറണാകുളം സ്വദേശി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

