മത്തങ്ങ വിത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഏതുരീതിയിൽ വേണമെങ്കിലും മത്തങ്ങ വിത്ത് നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മത്തങ്ങ വിത്ത് കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിൽ ആരോഗ്യമുള്ള കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളെസ്റ്ററോളിനെ ഉയർത്താൻ സഹായിക്കുന്നു.
2.രക്ത സമ്മർദ്ദം കുറയ്ക്കുന്നു
രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന വിത്താണ് മത്തങ്ങയുടേത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാവുന്നതാണ്. പോഷകങ്ങൾ, ആരോഗ്യമുള്ള കൊഴുപ്പ്, ഫൈബർ എന്നിവ മത്തങ്ങ വിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 3. നല്ല ഉറക്കം ലഭിക്കുന്നു
നല്ല ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിക്കുന്നതിലൂടെ സാധിക്കും. കാരണം ഇതിൽ ധാരാളം മഗ്നീഷ്യവും ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിച്ചാൽ മതി.
4. ഹോർമോൺ ആരോഗ്യം മത്തങ്ങ വിത്തിൽ ധാരാളം മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രവർത്തനത്തേയും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. കൂടാതെ നല്ല ദഹനം ലഭിക്കാനും ഹൃദയത്തെ പിന്തുണയ്ക്കാനും ഇതിന് സാധിക്കും.


