ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മാതളം. മിതമായ അളവിൽ ദിവസവും കഴിച്ചാൽ ചീത്ത കൊളെസ്റ്ററോൾ കുറയ്ക്കുകയും, രക്തയോട്ടം മെച്ചപ്പെടുത്തുകയും, രക്തത്തിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മാതളം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഊർജ്ജം നൽകുന്നു
മാതളത്തിൽ പ്രകൃതിദത്ത ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മധുരം ഒരു പ്രശ്നമായി വരുന്നില്ല. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും, കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളെ കൂടുതൽ ഊർജ്ജമുള്ളവരായി മാറ്റും.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. മാതളത്തിൽ ജലാംശം കൂടുതലായതിനാൽ തന്നെ നിങ്ങളെ ഹൈഡ്രേറ്റഡ് ആയിരിക്കാൻ സഹായിക്കുന്നു. മുഖക്കുരു പാടുകൾ മാറ്റാനും മാതളം കഴിക്കുന്നത് നല്ലതായിരിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ചീത്ത കൊളെസ്ട്രോൾ ഇല്ലാതാക്കാനും മാതളം നല്ലതാണ്. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ഇത് ബ്ലോക്കുകൾ തടയാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനങ്ങൾ
മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി വർധിപ്പിക്കുകയും മറവിരോഗം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാഴ്ച ശക്തി കൂട്ടാനും മാതളം കഴിക്കുന്നത് നല്ലതാണ്.


