മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രതിപക്ഷ മെമ്പര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുഡിഎഫ് ഭരണസമതിയുടെ ഗുണ്ടായിസത്തിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി.സിപിഐഎം ഏരിയ സെക്രട്ടറി എം ആര് പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
എഐറ്റിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ എ നവാസ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ എം മത്തായി, പഞ്ചായത്ത് മെമ്പര്‍മാരായ സാബു പുന്നേകുന്നേല് ഇ കെ സുരേഷ്, റെനീഷ് റെജിമോന്, റൂബി തോമസ്, ലിസി ജോണി, നിര്‍മലാ അനില്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചത് നടപ്പാക്കാത്തതില്‍ എല്‍ഡിഎഫ് പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ചോദ്യം ചെയ്തപ്പോളാണ് കോണ്‍ഗ്രസ് നേതാക്കളായ ഭരണ സമിതി അംഗങ്ങള്‍ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.ഞായറാഴ്ച്ച പുലര്‍ച്ചെ കോവിഡ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചതിനേ തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധമുയര്‍ന്നു. എല്‍ ഡി എഫ് മെമ്പര്‍മാരുടെ പ്രതിഷേധത്തേ തുടര്‍ന്നാണ് കണ്ടെയ്ന്മെന്റ് സോണ്‍ നടപ്പാക്കിയത്.