ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ എല്ലാവര്ക്കും വാക്സിന് നല്‍കുകയാണ് പ്രധാനമെന്ന് ഇന്ത്യയിലെ ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. റോഡെറികോ ഓഫ്റിന്‍. ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതിന് പകരം മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിനേഷനിലൂടെ വൈറസ് വ്യാപനം തടയുകയെന്ന ഇന്ത്യയുടെ സമീപനം ശരിയായ നടപടിയാണെന്ന് റോഡെറികോ ഓഫ്റിന്‍ അഭിപ്രായപ്പെട്ടു. ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്സിന് എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 23 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


