സ്വയം ആള്‍ദൈവം എന്ന പേരിൽ വിവാദങ്ങൾ സൃഷ്ട്ടിച്ച ഗുര്‍മീത് റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു. മാനഭംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ, ഇയാൾക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇത് രണ്ടാം തവണയാണ് ഗുർമീത് റാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുന്‍പ് ഇയാളെ ഇതേ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരുന്നു. കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച ഇയാളെ നിര്‍ബന്ധപൂര്‍വം ആണ് കോവിഡ് ടെസ്റ്റ് നടത്തിയത് തുടർന്നാണ് പോസിറ്റീവാണെന്ന് അറിയുന്നത്.


