പാലക്കാട്: ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. വെള്ളേങ്ങര മുഹമ്മദിൻ്റെ മകന് ഹുസൈന് (30)നെയാണ് കടുവ അക്രമിച്ചിച്ചത്. ഹുസൈന് പരുക്കേറ്റിട്ടുണ്ട്. ഉപ്പുകുളം കിളയപ്പാടത്തു വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്നു രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കൂടെയുള്ള ആളുകളുകൾ ഒച്ചവച്ചതിനാല്‍ നിസാര പരുക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു. ഹുസൈന് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് പല തവണ കടുവയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചെങ്കിലും കൂട് സ്ഥാപിക്കാന്‍ അധികൃതർ തയാറാവാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.


