രാഷ്ട്രദീപം ഹെല്‍ത്ത് ഡെസ്ക്-
കൊച്ചി : രാത്രി ഉറക്കമളച്ചിരുന്ന് സീരിസും സിനിമയും കണ്ട് എഴുന്നേക്കുന്നത് നട്ടുച്ചയ്ക്കാണ്’- ഈ പരാതി കേള്‍ക്കാത്ത കൗമാരക്കാര്‍ കുറവായിരിക്കും.കൗമാരക്കാര്‍ക്കിടയില്‍ സാധാരണയായി കണ്ടു വരുന്ന രാത്രി വൈകി ഉറക്ക വൈകല്യത്തെ തുടര്‍ന്നാണ് ഇതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സാധാരണ രാത്രി ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ പുലര്‍ച്ചെ രണ്ടും മൂന്നും മണിക്കുമായിരിക്കും ഉറങ്ങുക. രണ്ടു മുതല്‍ നാല് മണിക്കൂറുകള്‍ അവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നു. ഇത് രാവിലെ ഉണരാൻ വൈകുന്നതിന് കാരണമാകും. കൗമാരക്കാരില്‍ ഇത് സാധാരണമാണ്. എന്നാല്‍ ഇത് ശീലമാകുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ്, മൂഡ് മാറ്റങ്ങള്‍ എന്നിവയെ ഉറക്കമില്ലായ്മ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. കുട്ടികളുടെ അക്കാദമിക പ്രകടനത്തെയും രാത്രിയുള്ള വൈകി ഉറക്കം ബാധിക്കും.
ഡിഎസ്പിഎസ് ലക്ഷണങ്ങള്‍
ഉറങ്ങാൻ വൈകുക, രാവിലെ വൈകി എഴുന്നേല്ക്കുക, രാവിലെ മുഴുൻ മൂകമായി ഇരിക്കുക, അശ്രദ്ധ എന്നിവയാണ് ഡിഎസ്പിഎസിന്റെ പ്രധാന ലക്ഷണങ്ങള്‍.


