മൂവാറ്റുപുഴ : ദുരിതമനുഭവിക്കുന്നവര്‍ക്ക് കാരുണ്യപൂര്‍വ്വമായ കൈ താങ്ങുകളിലൂടെ ആശ്വാസം നല്കാന് ആശ്രയം യു എ ഇ നടത്തുന്ന ഇടപെടലുകള്‍ മാതൃകയാണന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ആശ്രയം യു എ ഇ പോത്താനിക്കാട് പള്ളത്തു കൂടി വീട്ടില്‍ പരേതനായ രാജേഷിന്റെ വിധവ സിന്ധുവിന് പണിത് നല്കിയ ആശ്രയം ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എംപി . ജീവകാരുണ്യ പ്രവര്‍ത്തന മേഘയില്‍ ഇത്തരം ഇടപെടലുകള്‍ പൊതു സമൂഹത്തിന് ആശ്വാസമാണന്നും അദ്ധേഹം പറഞ്ഞു. രാജേഷിന്റെ മാതാവ് ഓമനയും ഭാര്യ സിന്ധുവും മക്കളായ അഭിനവ് , അഭിജിത് എന്നിവര്‍ ചേര്‍ന്ന് ഭവനത്തിന്റെ താക്കോല്‍ ഏറ്റ് വാങ്ങി. ആശ്രയം യു എ ഇ പ്രസിഡന്റ് റഷീദ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു.ആന്റണി ജോണ്‍ എം എല്‍ എ മുഖ്യ പ്രഭാക്ഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗിസ്, പഞ്ചായത്ത് അംഗങ്ങളായ എന്‍ എം.ജോസഫ് , വിന്‍സന്റ് ഇല്ലിക്കന്‍ , മുന്‍ മില്‍മ ചെയര്മാന് ജോണ്‍ തെരുവത്ത്, ആശ്രയം മുന്‍ പ്രസിഡന്റ് സുബൈര്‍ പാലത്തിങ്കല്‍, പീസ് വാലി സെക്രട്ടറി ജോണ്സണ് ജോര്‍ജ് , ആശ്രയം സ്പോട്സ് കമ്മിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍ ഒ കെ, ആശ്രയം ജോ. സെക്രട്ടറി ഷാജഹാന് എം എച്ച്, എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വീട് വയ്ക്കാന്‍ വസ്തു നല്കിയ ബേബി മഠത്തിക്കൂടിയിലിനേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുനില്‍ പോളിനെയും ആദരിച്ചു. ആശ്രയം നോര്‍ത്തേണ്‍ എമിറേറ്റ് സ് സെക്രട്ടറി ബിബിന്‍ പൗലോസ്, പ്രവാസി ലീഗല്‍സെല്‍ കണ്‍വീനര്‍ ടി എന്‍ കൃഷ്ണകുമാര്‍ , കോര്‍ കമ്മിറ്റി അംഗം ട്വിങ്കിള്‍, ബേബി .എം പി എന്നിവര്‍ നേതൃത്വം നല്കി. അകാലത്തില്‍ നിര്യാതനായ രാജേഷിന്റെ വിധവ സിന്ധുവിനും മക്കള്‍ക്കും പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്താണ് ആശ്രയം ഭവനം നിര്‍മ്മിച്ച് നല്‍കിയത്.


