കൊച്ചി : സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,120 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 5,890 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ നാലിനാണ് സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന് വില കുറയുകയായിരുന്നു. ഡോളര്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേമെന്ന രീതിയില്‍ അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിങ് റഗുലേറ്റര്മാര് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് പെട്ടെന്ന് വില ഉയരാന്‍ കാരണമായത്. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 5% പണിക്കൂലികൂടി കണക്കാക്കിയാൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജിഎസ്ടി ഉൾപ്പെടെ അരലക്ഷത്തിലധികം രൂപ നൽകേണ്ടിവരും.