മൂവാറ്റുപുഴ: ആയവന പഞ്ചായത്ത് വാർഡ് 12 ൽ കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ വൻ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, നൂറുകണക്കിന് വൻ മരങ്ങൾ കാറ്റിൽ പിഴുതെറിയപ്പെടുകയും ചെയ്തു.
ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലത്തു ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എത്തുകയും നാശനഷ്ടങ്ങൾ സംഭവിച്ച വാലംപാറക്കൽ ജോസ്, വാ ലംപാറക്കൽ മാത്യു വീട് ഭാഗികമായി തകർന്ന വാലംപാറക്കൽ ഷൈജി ജോസഫ്, മനിയാനിപുറത്തു ഹരിദാസ്, കാരകുന്നേൽ ജൈജു ജോസഫ്, കൊല്ലംപറമ്പിൽ ഷാജി എന്നിവരുടെ വീടുകൾ എം.പി. സന്ദർശിക്കുകയും ജനങ്ങൾക്കുമണ്ടായ നഷ്ടങ്ങൾക്ക് സർക്കാരിൻറെ ഭാഗത്തുനിന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എം.പി. ആവശ്യപ്പെട്ടു.