കോഴിക്കോട് : മാമുക്കോയയുടെ സംസ്കാരം ചടങ്ങുകള്‍ പൂര്‍ത്തിയായി. മുജാഹിദ് പള്ളിയില്‍ നടന്ന മയ്യത്ത് നിസ്കാരത്തിന് ശേഷം 11:00 ഓടെ മണിയോടെ കണ്ണംപറമ്പ് ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ആയിരങ്ങളാണ് ഖബര്സാഥനിലും പരിസരങ്ങളിലും നടന് അന്ത്യേപചാരമര്പ്പിക്കാനായി തിങ്ങി നിറഞ്ഞത്.
24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നേരത്തെ കാന്‍സറിനും ചികിത്സ തേടിയിരുന്നു.

ഇന്നലെ വൈകീട്ട 4:45-ഓടെയാണ് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച നടന് അന്ത്യോപചാരം അര്‍പ്പിക്കാനായി സിനിമ-നാടക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് ആളുകളുമാണ് എത്തിയത്. പൊതുദര്‍ശനം രാത്രി പത്ത് മണിവരെ നീണ്ടു. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും നിരവധിപേരെത്തിയിരുന്നു. ഭാര്യ: സുഹറ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്. മരുമക്കള്‍: അബ്ദുല്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന് (കെഎസ്ഇബി), ജസി, ഫസ്ന.


