മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന് വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്റോയി പങ്കുവച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എൻസിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Haha! ???? creative! No politics here….just life ????????
Credits : @pavansingh1985 pic.twitter.com/1rPbbXZU8T
— Vivek Anand Oberoi (@vivekoberoi) May 20, 2019
സൽമാൻ ഖാനുമായുള്ള പ്രണയ ബന്ധത്തെ ‘ഒപീനിയൻ പോൾ’ എന്നാണ് മീമിൽ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിൽ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച പ്രണയമായിരുന്നു ഇരുവരുടേയും. പിന്നീട് സൽമാനുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായി.
എന്നാണ് മീമിൽ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവിൽ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ വിവാഹിതരാകുകയുമായിരുന്നു. മകൾ ആരാധ്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ചിത്രത്തില്‍ ‘തെരഞ്ഞെടുപ്പ് ഫലം’ എന്നാണ് കുറിച്ചത്.


